തിരുവനന്തപുരം: നാലാഞ്ചിറ നവജീവന്‍ ഫിസിയോതെറാപ്പി കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ പാളയം ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെഥനി നവജീവന്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നാലാഞ്ചിറ കോളേജില്‍ ഭക്ഷ്യവിഷബാധയുണ്ടായി 30 ഓളം കുട്ടികള്‍ ചികിത്സതേടിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

