ആലുവ∙ ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്നലെ രാത്രിയാണ് ഇവർ ഇവിടെനിന്നു ഭക്ഷണം കഴിച്ചത്. ഇന്നലെ രാവിലെ മുതൽ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
തുടർന്നു ആശുപത്രിയിൽ ചികിത്സതേടി. അൽഫാമിനൊപ്പം കഴിച്ച മയോണൈസ് ആണ് പ്രശ്‌നം ആയത് എന്നാണ് സൂചന. അൽഫാം മാത്രം കഴിച്ചവർക്ക് കാര്യമായ കുഴപ്പമില്ല.
ഒൻപതുപേർ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാൾ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും രണ്ടുപേർ ആലുവ നജാത്തിലും ചികിത്സയിലാണ്. ആരുടേയും നില ഗുരിതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

