Thursday, January 1, 2026

സന്നിധാനത്ത് വിവിധ ഹോട്ടലുകളില്‍ പരിശോധന, കർശന നടപടി

സന്നിധാനം: ശബരിമല സന്നിധാനത്തും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധന. മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ നടപടിയുടെ ഭാഗമായി അടപ്പിച്ചു. സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റേതാണ് നടപടി.

സന്നിധാനത്തെ വിവിധ ഹോട്ടലുകളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തി. പല ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് മിതമായ വിലയില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം പരിശോധനകള്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.

Related Articles

Latest Articles