Monday, June 17, 2024
spot_img

വിളർച്ച; പ്രധാന ലക്ഷണങ്ങൾ; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതെന്തൊക്കെ..

ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഭൂരിഭാഗവും വളരെ സാധാരണമായ ലക്ഷണങ്ങളാണ്. അവ പലരും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ എന്ന് പറയുന്നത്. ഓക്സിജനെ ബന്ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഭൂരിഭാഗവും വളരെ സാധാരണമായ ലക്ഷണങ്ങളാണ്. അവ പലരും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

പ്രധാന ലക്ഷണങ്ങൾ…
എപ്പോഴും ക്ഷീണം
ചർമ്മം വിളറിയതായി കാണപ്പെടുക
കഠിനമായ മുടി കൊഴിച്ചിൽ
ഊർജ്ജക്കുറവ്
ശ്വാസം മുട്ടൽ

വിളർച്ച അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ച ഇലക്കറികൾ ധാരാളമായി കഴിക്കുക. ഉയർന്ന അളവിലുള്ള ക്ലോറോഫിൽ ഇരുമ്പിന്റെ സമ്പുഷ്ടമായ ഉറവിടമാണ്. ചീര പോലെയുള്ള പച്ച ഇലകളിൽ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്ന ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇവ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.

അര കപ്പ് ആപ്പിൾ ജ്യൂസും അര കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസും മിക്‌സ് ചെയ്‌ത് കുടിക്കുക. ഇത് വിളർച്ച കുറയ്ക്കുന്നതിന് സഹായിക്കും.

Related Articles

Latest Articles