Sunday, December 14, 2025

പാമ്പിനെ പിടികൂടി തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തി; മൂന്ന് പേർക്കെതിരെ കേസ്

ചെന്നെ: പാമ്പിനെ പിടികൂടിയ ശേഷം തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേർക്കെതിരെ കേസ്.തമിഴ്‌നാട്ടിലെ റാണിപ്പേട്ടിൽ ആണ് സംഭവം.കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലോയതോടെ പരിസ്ഥിതി പ്രവർത്തകർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പാമ്പ് തന്റെ കൈയിൽ കടിച്ചതിനാൽ മോഹനനാണ് പാമ്പിനെ അടിച്ചു കൊല്ലുന്നത്. പാമ്പിനെ വെറുതെ വിടാൻ മറ്റ് രണ്ടുപേരും ആവശ്യപ്പെട്ടിട്ടും മോഹൻ വിസമ്മതിക്കുകയും പാമ്പിന്റെ തലയിൽ അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.സംഭവത്തെ തുടർന്ന് പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles