Saturday, May 11, 2024
spot_img

ആശ്വാസം! സ്വർണ്ണവിലയിൽ നേരിയ ഇടിവ്;പവന്റെ വില അറിയാം

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്.ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5590 രൂപയായി.ഒരു പവൻ സ്വർണ്ണത്തിന് വില 44,720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 4655 രൂപയാണ്.

കഴിഞ്ഞ ദിവസം സ്വർണ്ണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. സ്വർണ്ണവില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയിലുമാണ് വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വർണ്ണവില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണ്ണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ്ണവില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണ്ണവില ഉയരാൻ കാരണമായി.

Related Articles

Latest Articles