Thursday, December 18, 2025

കുട്ടികളുടെ ആരോഗ്യത്തിന്; കൊസാമ്പരി സാലഡ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍പരിപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ചെറുപയര്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. കറിവെച്ചും പുഴുങ്ങിയുമൊക്കെ നമ്മള്‍ പതിവായി ചെറുപയര്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇന്ന് വ്യത്യസ്തമായ ഒരു ചെറുപയര്‍പരിപ്പ് വിഭവമാണ് പരിചയപ്പെടുത്തുന്നത്.ചെറുപയര്‍ പരിപ്പ് സാലഡ് അഥവാ കൊസാമ്പരി സാലഡ്

ചേരുവകള്‍

ചെറുപയര്‍ -മുക്കാല്‍കപ്പ്
കടുക്-ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് -അരക്കപ്പ്
മല്ലിയില -ആവശ്യത്തിന്
കറിവേപ്പില-ആവശ്യത്തിന്
പച്ചമുളക് -രണ്ടോ മൂന്നോ
എണ്ണ-ആവശ്യത്തിന്
കായം-ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്

ചെറുപയര്‍ പരിപ്പ് ഒരു മിനിമം ഒരു മണിക്കൂര്‍ കുതിര്‍ത്തു വെക്കുക.
ഒരു പാന്‍ ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക. ചൂടായാല്‍ കടുക്,കായം ,കറിവേപ്പില,പച്ചമുളക് എന്നിവ ചേര്‍ക്കുക.
നി കുതിര്‍ത്ത് വെച്ചിരിക്കുന്ന ചെറുപയര്‍ പരിപ്പില്‍ നിന്ന് വെള്ളം നീക്കം ചെയ്യാം. പരിപ്പ് മറ്റൊരു പാത്രത്തില്‍ എടുത്ത ശേഷം ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ കടുക് പൊട്ടിച്ചെടുത്ത കൂട്ടും മല്ലിയിലയും ചിരകിയ തേങ്ങയും ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കുക.ചെറുപയര്‍ പരിപ്പ് സാലഡ് ലഘുഭക്ഷണമായി കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തുവിടാവുന്ന നല്ലൊരു വിഭവമാണ്. വീട്ടില്‍വൈകീട്ട് ചായക്കായി കഴിക്കാവുന്ന ആരോഗ്യദായകമായ ഒന്നുകൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു.

Related Articles

Latest Articles