crime
ബംഗളൂരു: സ്വന്തം അമ്മയെ രണ്ടാനച്ഛനായ കാമുകന് വേണ്ടി കൊലപെടുത്തിയ മകള്‍ അറസ്റ്റില്‍. വളര്‍ത്തച്ഛന്റെ സഹായത്തോടെയാണ് അമ്മയെ 21കാരി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡിയാണ് അറസ്റ്റിലായത്.
അര്‍ച്ചനയുടെ രണ്ടാമത്തെ ഭര്‍ത്താവായ നവീന്‍ കുമാറും കൂട്ടാളിയും ചേര്‍ന്നാണ് 38കാരിയെ കൊന്നത്. ഇന്നോവ കാറില്‍ വരുമ്ബോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
നവീനുമായി അകന്നുകഴിയുകയാണ് അര്‍ച്ചന. എന്നാല്‍ യുവിക വളര്‍ത്തച്ഛനൊപ്പമാണ് താമസിക്കുന്നത്. ഇതിനെ അര്‍ച്ചന എതിര്‍ത്തിരുന്നു. അര്‍ച്ചനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു.
നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അടുത്തിടെ അര്‍ച്ചന ഗുണ്ടകളെ വിട്ട് നവീനെ ഭീഷണിപ്പെടുത്തിയിരുന്നു. യുവികയുമായി ബന്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. യുവികയെ തിരികെ അമ്മയുടെ അരികിലേക്ക് അയക്കാനും ഗുണ്ടകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അര്‍ച്ചനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നതായും യുവികയെ കല്യാണം കഴിക്കാന്‍ പോകുന്നതുമായാണ് നവീന്‍ നല്‍കിയ മറുപടി. തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.
അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്ബത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാട ജീവിതമാണ് നയിച്ചത്. ജിം ട്രെയിനറാണ് 33 വയസുകാരനായ നവീന്‍. അര്‍ച്ചനയുടെ സാമ്ബത്തിക സ്രോതസ്സുകളായിരുന്നു നവീന്റെ വരുമാനമാര്‍ഗം. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നവീന്‍ അര്‍ച്ചനയുമായി വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു.
നവീനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് യുവികയോട് അര്‍ച്ചന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പൂര്‍വിക സ്വത്തില്‍ നിന്നും ഒന്നും തന്നെ തരില്ലെന്നും അര്‍ച്ചന അറിയിച്ചിരുന്നു. നവീനുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന്് പുറത്തുപോകണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…