Kerala

കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി അതിരാത്രം!! ഏപ്രിൽ 17 മുതൽ കക്കോടിയിൽ യാഗാഗ്നി തെളിയും; ബൃഹത് യജ്ഞത്തിന് ആതിഥ്യമരുളാൻ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോടിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നഗരത്തിലെ ആദ്യത്തെ അതിരാത്രം ഏപ്രിൽ 17 മുതൽ 26 വരെ നടക്കും. വേദാചാര്യൻ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ബൃഹത്തായ യജ്ഞത്തിന് ആതിഥ്യമരുളുന്നത്. കക്കോടിയിലെ വേദമഹാമന്ദിരമാണ് ഈ അപൂർവ്വ സോമയാഗത്തിന് വേദിയാകുന്നത്. ശ്രൗതയാഗങ്ങളില്‍ പ്രധാനപ്പെട്ടതും ദൈർഘ്യമേറിയതുമാണ് അതിരാത്രം.

2014ല്‍ പതിമൂന്നര ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് കാശ്യപാശ്രമം വിപുലമായ രീതിയില്‍ അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം. പകല്‍ തുടങ്ങുന്ന സോമയജ്ഞക്രിയകള്‍ രാത്രിയിലും തുടര്‍ന്ന്, പിറ്റേന്ന് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍- രാത്രിയെ അതിക്രമിക്കുന്നത് എന്ന അര്‍ഥത്തിലാണ് അതിരാത്രം എന്ന പേരുവന്നത്. അഗ്നിഷ്ടോമത്തില്‍ പ്രാതഃസവനം, മാധ്യന്ദിനസവനം, തൃതീയ സവനം എന്നിങ്ങനെ പകല്‍ മൂന്ന് നേരങ്ങളില്‍ നടക്കുന്ന സോമാഹുതികളാണുള്ളത്. എന്നാല്‍ അതിരാത്രത്തില്‍ രാത്രിയിലും വിശേഷസവനം നടക്കുന്നു. ഇത് അതിരാത്രത്തെ വളരെ വിശേഷപ്പെട്ടതാക്കിത്തീര്‍ക്കുന്നു.

അതിരാത്രം ഉള്‍പ്പെടുന്ന ദ്രവ്യയജ്ഞങ്ങളുടെയെല്ലാം പ്രാഥമികപ്രയോജനം എങ്ങനെ
പ്രപഞ്ചസൃഷ്ടി നടന്നൂവെന്നതിന്റെ പുനരാവിഷ്‌കരണമാണ്. കൂടാതെ ആധ്യാത്മികമായ വിജ്ഞാനത്തെ അറിയിക്കലും ഈ യാഗത്തിന്റെ പ്രയോജനമാണ്. എന്നാല്‍ ഇതുകൂടാതെ, പ്രകൃതിയുടെ താളത്തെ വീണ്ടെടുക്കല്‍, ആധ്യാത്മികോന്നതി കൈവരിക്കല്‍, സാമാജിക ഐക്യം വീണ്ടെടുക്കല്‍ തുടങ്ങി അതിരാത്രത്തിന്റെ അനേകം ഫലങ്ങള്‍ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജാതിലിംഗഭേദമന്യേ പ്രവേശനമുണ്ടായിരിക്കും. യാഗസംസ്‌കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി ഗവേഷണത്തിന് ഉതകുംവിധം സംരക്ഷിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 79070 80682, 81569 72558, 0495 2961151എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

4 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

7 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

8 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

11 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

13 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago