newstoday
ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 26 കാരനായ മുഹമ്മദ് സെയ്ദ് ആണ് പിടിയിലായത്. 20 ഓളം പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചത്.
ഇയാളുടെ ചതിയിൽ അകപ്പെട്ട പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയ ശേഷം വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. സിനിമയിൽ അവസരം വാങ്ങി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായും യുവതിയുടെ പരാതിയിൽ ഉണ്ട്.
മുഹമ്മദിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവതി ഒരു ദിവസം ഫോൺ പരിശോധിച്ചതോടെയാണ് പ്രതിയുടെ യഥാർത്ഥ മുഖം പുറത്തറിഞ്ഞത്. നിരവധി സ്ത്രീകളുമായി ഇയാൾ അശ്ലീല സംഭാഷണം നടത്തിയതായി പെൺകുട്ടി കണ്ടെത്തി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടും പരാതിയ്‌ക്കൊപ്പം പെൺകുട്ടി ഹാജരാക്കിയിട്ടുണ്ട്.
ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇതെല്ലാം സത്യമാണെന്ന് പോലീസിന് വ്യക്തമായി. മാത്രമല്ല നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങളും ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളെ ഹോട്ടൽ മുറികളിൽ എത്തിച്ചാണ് പീഡിപ്പിക്കാറുള്ളത്. വലയത്തിലായവർക്കുവേണ്ടി ഇതുവരെ ഇയാൾ ഉപയോഗിച്ചത് ഉപയോഗിച്ചത് നൂറിലേറെ മുറികൾ. ചതിയിൽ വീഴുന്ന പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഇയാൾ വിദേശത്തേക്ക് കടത്തുകയോ, മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കുകയോ ആണ് ചെയ്യാറെന്നും പോലീസ് പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…