Monday, October 5, 2026

പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്; യുവാവ് അറസ്റ്റില്‍

കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയില്‍ ജെയ്‌സണ്‍ ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനായ ഇയാള്‍ മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഇയാൾ വിവാഹിതനാണെന്ന വിവരം വൈകിയാണ് തിരിച്ചറിഞ്ഞത്.

പ്രതിയുടെ ഒരു സഹോദരന്‍ കൊലപാതക കേസിലും മറ്റൊരു സഹോദരന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. കൂടാതെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന്‍ പോലീസ് പിടിയിലായത്.

മുണ്ടക്കയം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ സി.ഐ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles