Monday, May 20, 2024
spot_img

‘സ്ത്രീകളുമായി വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ’: കിടിലൻ ഓഫറുമായി ഒരുത്തീ അണിയറ പ്രവർത്തകർ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായർ നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ മാർച്ച് 18 നാണു റിലീസ്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

‘സ്ത്രീകളോടൊപ്പം സിനിമ കാണാനെത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യംഎന്നാണ് ഓഫർ. ഇതോടെ സംഭവം കൊള്ളാമെന്ന് പ്രേക്ഷകർ പറയുന്നു. എന്നാൽ പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സ്ത്രീകളുടെ ടിക്കറ്റിന്റെ പൈസ ഈടാക്കും. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് വരുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

നവ്യ നായർ മലയാളത്തിലേക്ക് തിരിച്ച് വരികയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. മലയാളികൾക്കിടയിലേക്ക് ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തിയ നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. ഒരുപാട് സിനിമകൾക്ക് ശേഷം താരം, വിവാഹത്തോടെ താൽക്കാലികമായ ഒരു ഇടവേള എടുക്കുകയായിരുന്നു.

Related Articles

Latest Articles