Saturday, December 13, 2025

ദില്ലി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച പത്തുകോടി രൂപയുടെ വിദേശകറൻസി പിടിച്ചെടുത്തു;പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്ന് താജിക്കിസ്ഥാൻ പൗരന്മാർ പിടിയിൽ

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 10.6 കോടി രൂപയുടെ വിദേശകറന്‍സി കസ്റ്റംസ് പിടികൂടി. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്ന് താജിക്കിസ്ഥാൻ പൗരന്മാർ പിടിയിലായി. ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യാനെത്തിയതായിരുന്നു അവർ. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടന്ന ഏറ്റവും വലിയ വിദേശകറന്‍സി കേസാണിത്. ബാഗിനകത്ത് സൂക്ഷിച്ചിരുന്ന ഷൂസുകള്‍ക്കുള്ളിലായാണ് പ്രതികള്‍ വിദേശകറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്.

ഏകദേശം 7.20 ലക്ഷം യു.എസ്. ഡോളറും 4.66 ലക്ഷം യൂറോയുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നും കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

Related Articles

Latest Articles