ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വർഷത്തെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ജനുവരിയിൽ നടത്തുന്ന സന്ദർശനത്തിൽ ദുബായ് എക്സോപിയിൽ മോദി പങ്കെടുക്കും. ഇതിനൊപ്പം യുഎഇയിലെ ഭരണ പ്രതിനിധികളുമായും മോദി ചർച്ച നടത്തും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റൻ പവലിയനാണ് ദുബായ് എക്സോപിയിൽ ഇന്ത്യ ഒരുക്കിയത്. ഇതിനകം നാല് ലക്ഷത്തിലധികം പേർ ഈ പ്രദർശനം സന്ദർശിച്ചു.
നേരത്തെ 2015, 2018, 2019 എന്നീ വർഷങ്ങളിൽ മോദി യുഎഇ സന്ദർശിച്ചിട്ടുണ്ട്. രാജ്യത്തെ ഉയർന്ന സിവിൽ ബഹുമതിയായ ഓർഡർ ഓഫ് സയിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഈ മാസം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…