Saturday, May 4, 2024
spot_img

തരംഗമായി നരേന്ദ്രമോദിയുടെ രാഷ്ട്രഗാന പ്രഖ്യാപനം | Rashtragaan

ഒരു ഭാരതീയനെ സംബന്ധിച്ച് എന്നും ഏത് സമയത്തും അവന് രോമാഞ്ചമുണ്ടാക്കുന്നത് “ദേശീയഗാന”മാണ് .. ഏതൊരു വേദിയിലും, ഏതൊരവസ്ഥയിലും അതിങനെ കാതിൽ മുഴങ്ങുമ്പോൾ രോമാഞ്ചം കൊള്ളാത്ത ‘ഭാരതീയർ’ ഉണ്ടാകില്ല, എന്നാൽ അതേ ദേശീയഗാനം പാടി നമ്മൾ ലോക റെക്കോർഡ് ഇടുന്നു എന്നത് കൂടിയൊന്ന് ചിന്തിച്ചേ, രോമാഞ്ചം ഇരട്ടിയായില്ലെ? ..അതിനൊരു അവസരമൊരുക്കുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ കേന്ദ്ര സർക്കാർ . എങ്ങനെയെന്നറിയണ്ടേ അതൊക്കെ പറയാം

“ജനഗണമന”യെച്ചൊല്ലി വിവാദങ്ങളെത്രയുണ്ടായി ഇവിടെ.. സ്‌കൂളുകളിൽ അതു പാടിയില്ലെങ്കിലെന്താ എന്നൊക്കെ ചോദിക്കുന്ന അവസ്ഥ വന്നിരുന്നു ഇടയ്ക്ക്.. ഈ കോവിഡ് കാലത്ത് വരുന്ന ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ നമുക്കേവർക്കും പൊതു സ്ഥലത്ത് ഒന്നിച്ച് അണി നിരക്കാനോ, ഒന്നിച്ച് ഒരേ സ്വരത്തിൽ ദേശീയ ഗാനം ചൊല്ലാനോ കഴിയില്ല,
എന്നാൽ ദേ ഈ പുതിയ ഓൺലൈൻ കാലഘട്ടത്തിൽ നമ്മുടെ രാഷ്ട്രഗാനം പാടാനും ആ ദേശീയതയുടെ വികാരം നമ്മുടെ കുഞ്ഞുങ്ങളിൽ ഉൾപ്പെടെ ഉണർത്താനുമായി കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സംരംഭമായ “Azadi ka Amrit Mahotsav”ന്റെ ഭാഗമായി രാഷ്ട്രഗാനം പാടാൻ ഒരു സുവർണ്ണാവസരം ഒരുക്കുന്നു..

ഈ വീഡിയോയുടെ താഴെ കമൻ്റിൽ അതിൻ്റെ ലിങ്ക് ഇടാം, വളരെ ലളിതമായ രണ്ട് ഘട്ടങൾ .. നേരെ കയറുക, പേര് & സംസ്ഥാനം അടയാളപ്പെടുത്തുക, നല്ല ബാക്ഗ്രൗണ്ട് സ്കോർ ലഭ്യമാകും, അഭിമാനത്തോടെ തലയുയർത്തി നിന്ന് കോടിക്കണക്കിന് ഭാരതീയർക്കൊപ്പം ദേശീയഗാനം ആലപിക്കുക , ഈ മഹാ ദേശീയഗാനാലാപന യഞ്ജത്തിൽ പങ്കാളിയായതിൻ്റെ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് സ്വന്തമാക്കുക ..

ജയ് ഹിന്ദ് .. ???????? ..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles