അനധികൃതമായി വിദേശമദ്യ വിൽപ്പന നടത്തിയ പ്രതി പിടിയില്‍. പരപ്പുപാറേമ്മല്‍ ഷാജഹാന്‍ (40) ആണ് പിടിയിലായത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 9 ലിറ്റര്‍ മദ്യം പിടികൂടി.
വടകര അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീര്‍, നിഖില്‍, വിനീത്, മുസ്‌ബിന്‍ എന്നിവര്‍ പങ്കെടുത്തു.

