Saturday, May 18, 2024
spot_img

ഇന്ത്യ കുതിക്കുന്നു; രാജ്യത്തെ വിദേശനിക്ഷേപം 1 ലക്ഷം കോടിയോടടുക്കുന്നു

ദില്ലി: ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. 99,966 കോടി രൂപയാണ് വിദേശത്ത് നിന്നും ഇന്ത്യന്‍ ഓഹരികളിലേക്ക് ഈ വര്‍ഷം മാത്രം എത്തിയത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലക്ഷം കോടി നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു വര്‍ഷം ഇതിനേക്കാള്‍ കൂടുതല്‍ തുക മുന്‍പ് നിക്ഷേപിക്കപ്പെട്ടത് 2013 ലാണ്. 1.13 ലക്ഷം കോടിയാണ് ഇക്വിറ്റികളില്‍ അന്ന് നിക്ഷേപിക്കപ്പെട്ടത്. 2019 കലണ്ടര്‍ വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളില്‍ മാത്രം 43,781 കോടി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കപ്പെട്ടു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 22,463 കോടി രൂപയുടെ വിദേശനിക്ഷേപം പിന്‍വലിച്ചിരുന്നു.

ബിഎന്‍പി പാരിബാസ് പുറത്തുവിട്ട കണക്കുകളില്‍ 2019 ല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചതായി പറയുന്നു. ഇന്ത്യയിലേക്ക് 12.8 ബില്യണ്‍ ഡോളറും തായ്വാനിലേക്ക് 9.1 ബില്യണ്‍ ഡോളറും ഇന്തോനേഷ്യയിലേക്ക് 2.9 ബില്യണ്‍ ഡോളറുമാണ് വിദേശനിക്ഷേപം എത്തിയത്.

99966 കോടി 2019 ല്‍ വിദേശനിക്ഷേപമായി ഇന്ത്യയിലേക്കെത്തുന്നത് ശുഭസൂചനയാണ്. ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശനിക്ഷേപകര്‍ക്ക് മുന്‍പുണ്ടായിരുന്ന വിശ്വാസം തിരികെ വരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

Related Articles

Latest Articles