തിരുവനന്തപുരം- സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കാറോടിച്ചത് അര്‍ജുനെന്ന് ഫോറന്‍സിക് പരിശോധനയില്‍ ആണ് ഇക്കാര്യം വ്യക്തമായത്.
ഇതേ തുടര്‍ന്ന് അര്‍ജുനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുക്കുമെന്നാണ് സൂചന.
കേസന്വേഷണം നടത്തുന്ന ക്രൈംബാഞ്ച് സംഘത്തിന് ഫോറന്‍സിക്ക് പരിശോധനാ ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ണ്ണായക വിവരം പുറത്തു വന്നത്. അര്‍ജുന്‍ വാഹനമോടിച്ചത് കണ്ട സാക്ഷികളുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ബാലഭാസ്ക്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ കാരണം അശ്രദ്ധവും അമിത വേഗത്തിലുമുളള ഡ്രൈവിങ്ങാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ അസാധാരണമായ ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് ബാലഭാസ്ക്കറിന്‍റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. അസ്വാഭാവികമായ ഒന്നുമുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്നവരുടെ മൊഴിയിലും വ്യക്തമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

