കോന്നി: കോന്നി ആനക്കൂട്ടിലെ പിഞ്ചു എന്ന ആനക്കുട്ടി ചരിഞ്ഞു . കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യം മൂലം ആനയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കാലിലുണ്ടായ നീര് മൂലം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ആനക്കുട്ടിക്ക് വനംവകുപ്പ് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് വനം വകുപ്പ് മന്ത്രി കെ രാജുവായിരുന്നു . സംഭവം അറിഞ്ഞപ്പോള്‍ തന്നെ മന്ത്രി ഇടപെട്ട് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ആനക്കുട്ടിയ്ക്ക് നല്‍കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ശശീന്ദ്ര ദേവ്, ഡോ ബിനു ഗോപിനാഥ്, ഡോ ശ്യാം ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആനക്കുട്ടിയെ ചികിത്സിച്ചിരുന്നത്.
2016ല്‍ അച്ചന്‍കോവില്‍ വനമേഖലയിലെ കടമ്പുപാറയില്‍ നിന്ന് കൂട്ടം തെറ്റി വരവെയാണ് പിഞ്ചുവിനെ വനംവകുപ്പിന് ലഭിച്ചത്. 2017ല്‍ പിഞ്ചുവിന് ഹെര്‍പിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയും, എന്നാല്‍ വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് അന്ന് ആനക്കുട്ടി രക്ഷപെടുകയുമായിരുന്നു. പിന്നീടാണ് കാലിന് രോഗം വന്നു വീണ്ടും പിഞ്ചു കിടപ്പിലായത്. കഴിഞ്ഞ ദിവസം എരണ്ടകെട്ടിനെ തുടര്‍ന്നു 75 വയസ്സുള്ള മണിയന്‍ ആനയും ആനക്കൂട്ടില്‍ ചരിഞ്ഞിരു

