Wednesday, December 24, 2025

ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും മരിച്ചു

പാലക്കാട്: അട്ടപ്പാടിയിലെ ചെമ്മണൂരില്‍ വനം വകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മരിച്ചു. റെയ്ഞ്ച് ഓഫീസര്‍ ശര്‍മിളയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശര്‍മിള പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞ മാസം 24 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് നേരത്തെ മരിച്ചിരുന്നു. കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു.

Related Articles

Latest Articles