Sunday, December 21, 2025

വ്യാജ രേഖാ കേസ്; പതിനൊന്ന് ദിവസം പിന്നിട്ടിട്ടും വിദ്യ കാണാമറയത്ത് തന്നെ; ഇന്ന് ചിറ്റൂർ കോളേജിലെ അദ്ധ്യാപികയുടെ മൊഴിയെടുക്കും

പാലക്കാട്: വ്യാജ രേഖാ കേസിൽ പതിനൊന്ന് ദിവസം പിന്നിട്ടിട്ടും വിദ്യയെ പിടികൂടാനാവാതെ പോലീസ് അലയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ അദ്ധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നൽകും. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതർ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.

അതേസമയം, വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആവശ്യമെങ്കിൽ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടിൽ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

Related Articles

Latest Articles