കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പാട്ടേല്‍ ഇന്ന് ബിജെപിയില്‍ ചേരും. ഗുജറാത്ത് ബിജെപി അധ്യക്ഷനായ സി ആര്‍ പാട്ടേലിന്റെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ വച്ച് അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. പട്ടേല്‍ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഹാര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തല്‍. നേരത്തെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാര്‍ട്ടി വിട്ടതും.
ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18നാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താന്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്നും ഹാര്‍ദിക് വ്യക്തമാക്കുന്നു. 28കാരനായ പടിദാര്‍ നേതാവ്, കോണ്‍ഗ്രസിന്റെ പട്ടേല്‍ സമുദായവോട്ട് ബാങ്കിന്റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാര്‍ദിക് പട്ടേല്‍ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് 2019ല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…