Tuesday, September 22, 2026

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതില്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു; അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയിലെ ഹല്‍വാദ് വ്യവസായ മേഖലയില്‍ ഉപ്പ് ഫാക്ടറിയുടെ മതില്‍ തകര്‍ന്ന് 12 പേര്‍ മരണപെട്ടു. സാഗര്‍ സാള്‍ട്ട് ഫാക്ടറിയിലാണ് സംഭവം നടന്നത്. ഭിത്തി കാലപ്പഴക്കം ചെന്നതും ജീര്‍ണിച്ചതുമാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

മതിലിനോട് ചേര്‍ന്ന് ഉപ്പ് ചാക്ക് ശേഖരിക്കുന്നതിനിടെയായിരുന്നു അപകടം. നിരവധി തൊഴിലാളികള്‍ ഉപ്പുചാക്കുകള്‍ക്കിടയില്‍ അകപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ജെസിബികളും കട്ടറുകളും ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Articles

Latest Articles