Thursday, December 18, 2025

മുന്‍ ഡി.ജി.പി ഇനി കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ; മെട്രോയില്‍ കയറി ആദ്യദിനം ഓഫിസിലെത്തി ബെഹ്​റ

കൊച്ചി: കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റെടുത്ത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ആദ്യദിനം ഓഫിസിലെത്തിയത് മെട്രോയില്‍ യാത്ര ചെയ്ത്.

തിരുവനന്തപുരത്തുനിന്ന്​ കാറിലെത്തിയ ബെഹ്‌റ എം.ജി റോഡ് സ്​റ്റേഷനില്‍ നിന്നാണ് മെട്രോ ട്രെയിനില്‍ കയറിയത്.

ബെഹ്റയ്ക്കൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌. നാഗരാജുവും ഉണ്ടായിരുന്നു. മെട്രോയിലെ യാത്രാസൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഓഫീസ് സ്ഥിതി ചെയ്യുന്ന ജെ.എല്‍.എന്‍ സ്​റ്റേഡിയം സ്​റ്റേഷനില്‍ ഇറങ്ങി.

അതിനു ശേഷം ഓഫിസിലെത്തി അദ്ദേഹത്തെ കെ.എം.ആര്‍.എല്‍ ജീവനക്കാര്‍ സ്വാഗതം ചെയ്തു. തുടർന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മെട്രോ ഓപറേഷന്‍ കണ്‍ട്രോള്‍ സെന്‍റര്‍ സന്ദര്‍ശിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles