Saturday, May 18, 2024
spot_img

ഇന്നും അണയാത്ത കനൽ; കണ്ണൂരിൽ നടന്ന സിപിഎം നരനായാട്ട്; കതിരൂർ മനോജ് വധം നടന്നിട്ട് ഇന്നേക്ക് ഏഴു വർഷം; ശ്രദ്ധാഞ്ജലി നടത്തി ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം

കണ്ണൂർ: കതിരൂർ മനോജ് വധം നടന്നിട്ട് ഇന്നേക്ക് ഏഴു വർഷം. കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് ഏഴു വർഷം തികയുകയാണ്. ഇതോടനുബന്ധിച്ച് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ ഇളന്തോട്ടത്തിൽ മനോജിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഇന്നും അണയാത്ത കനൽ

2014 സെപ്തംബർ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ച് മനോജിനെ മൃഗീയമായി സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. ആർഎസ്സ്എസ്സ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന മനോജേട്ടനെ മാർക്സിസ്റ്റ് ചോരക്കൊതിയന്മാർ വാഹനത്തിന് ബോംബെറിഞ്ഞ ശേഷം ക്രൂരമായി വെട്ടിനുറുക്കുകയായിരുന്നു. പ്രാണൻ പോകുമെന്ന ഘട്ടത്തിലും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനോട് തന്നെ നോക്കണ്ട ഓടി രക്ഷപ്പെട്ടോളൂ എന്ന് ആക്രോശിക്കുകയായിരുന്നു മനോജേട്ടൻ.

ബോംബെറിഞ്ഞ് മൃതപ്രായനാക്കി വെട്ടിനുറുക്കി നിശ്ചലമാക്കിയിട്ടും വീണ്ടും കലിയടങ്ങാതെ ആണ്ടു ശ്രാദ്ധത്തിൻ നാൾ കാത്തിരുന്ന് കൊലപാതകം നടന്ന സ്ഥലത്ത് നായ്ക്കളെ കൊന്ന് കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കിയ ചുവപ്പിന്റെ രാഷ്ട്രീയം പ്രത്യയശാസ്ത്രബദ്ധമായ മനുഷ്യത്വത്തോടുള്ള അവരുടെ ആജന്മശത്രുത്വം ഒരിക്കൽക്കൂടി മുഖംമൂടി നീക്കി പുറത്തുകാട്ടുകയായിരുന്നു.

യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയ കൊലപാതക്കേസ്സാണ് മനോജ് വധം.
സിപിഎം ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് ആദ്യഘട്ടം തൊട്ടേ വ്യക്തമായിരുന്നു. നാട്ടുകാർക്കും സംഘപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം കേരളത്തെ ആകെ നടുക്കി. ആദ്യഘട്ടത്തിൽ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സ്ഥിരം പാർട്ടി ഗുണ്ടകളും കേസിൽ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി ഏറ്റവുമൊടുവിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പങ്കു കൂടി പുറത്ത് വന്നു.

ക്രൈംബ്രാഞ്ച് എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കേസന്വേഷത്തിൽ ഒന്നാം പ്രതി വിക്രമൻ കണ്ണൂർ കോടതിയിൽ കീഴടങ്ങി. കേരളാ പോലീസിലെ അമിത രാഷ്‌ട്രീയത്തെക്കുറിച്ച് കേന്ദ്രസർക്കാറിലടക്കം പരാതി പോയതോടെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാരി?dന് ഉത്തരവിറക്കേണ്ടിവന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കതിരൂർ മനോജിന്റെ വീട് സന്ദർശിച്ചതിന്റെ പിന്നാലെ കതിരൂർ മനോജ് വധം സിബിഐക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നു. 2015 മാർച്ച് 7ന് കൊലയാളികളടക്കം പത്തൊൻപത് പേരെ പ്രതി ചേർത്ത് ആദ്യ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം നേതാവ് പി ജയരാജനെ സി ബി ഐ ചോദ്യം ചെയ്തു . കേസിൽ പ്രതിയാകുമെന്ന് ഭയന്ന് തലശേരി സെഷൻസ് കോടതിയിൽ പി. ജയരാജൻ നൽകിയ ഹർജി ജൂലായ് 24ന് കോടതി തളളി. മനോജിന്റേത് ക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ജയരാജനെതിരേ യുഎപിഎ ചുമത്തിയതും കോടതി ശരിവെച്ചു. കേസിൽ പി ജയരാജനെ ഇരുപത്തഞ്ചാം പ്രതിയാക്കി സി ബി ഐ കോടതിയിൽ റിപ്പോർട്ട് നൽകി. 2016 ഫെബ്രുവരി 12ന് പി.ജയരാജൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി.

എന്നാൽ നാല്പതുകളിൽ കേരളത്തിൽ സംഘപ്രവർത്തനത്തിന്റെ ആദ്യകാലത്ത് ഈ പരിപ്പിവിടെ വേവില്ല, വേവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു മാർക്സിസ്റ്റ് പക്ഷം. അവിടെ നിന്ന് ഇന്ന് ആർക്കൊക്കെ ആർഎസ്സ്എസ്സ് ബന്ധമുണ്ടെന്ന കണക്കെടുപ്പിൽ അവരിന്ന് എത്തിനിൽക്കുന്നു. അധികാരത്തിന്റെ തണലൊരല്പവുമില്ലാതെ ജീവിതവും ജീവനും നൽകിയ അനേകം പ്രവർത്തകരുടെ ത്യാഗത്താലാണ് നിണനിലങ്ങൾ താണ്ടി ഈ പ്രസ്ഥാനം ഇന്നും ഇവിടെ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles