Monday, October 5, 2026

വ്യോമസേന റിട്ട.പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; ഉറങ്ങുന്നതിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്ന് സൂചന; ജോലിക്കാരനെ കാണാനില്ല

ബെംഗളൂരു: റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും വില്ലയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചെന്നൈ (Chennai) സ്വദേശികളായ രഘുരാജന്‍ (70), ഭാര്യ ആശ (63) എന്നിവരെയാണ് ബിഡദി ഈഗിള്‍ടന്‍ റിസോര്‍ടിനുള്ളിലെ വില്ലയിൽ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കവർച്ചയുടെ ഭാഗമായി ഇവരുടെ വീട്ടുജോലിക്കാരനായ ബിഹാർ സ്വദേശി ജോഗീന്ദർ സിങ്ങാണു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഉറക്കത്തിലായിരുന്ന ദമ്പതികളെ ചുറ്റിക പോലുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബിഡദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി രാമനഗര എസ്പി സന്തോഷ് ബാബു അറിയിച്ചു.

Related Articles

Latest Articles