Saturday, December 20, 2025

മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ്; സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഗൂഢാലോചനയുണ്ടായില്ലെന്ന് ന്യായീകരിച്ച് മുൻമന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞു. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും സി പി എമ്മിന് യാതൊരു പങ്കാളിത്തവും കേസിൽ ഇല്ലെന്നും എ കെ ബാലൻ ന്യായീകരിച്ചു. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയുമെന്നും മുൻമന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.

കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണെന്നും അതിന്റെ ഒരു ഭാഗമാണ് കെ സുധാകരനെതിരായ കേസും അത് രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്കും. സുധാകരനെതിരായി കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലില്‍ എടുത്ത് പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും എ കെ ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരായി വിജിലന്‍സില്‍ പരാതി നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ പങ്ക് വച്ചു.

Related Articles

Latest Articles