Friday, May 10, 2024
spot_img

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന; ഇടപാട് സംബന്ധിച്ച രേഖകള്‍ ശേഖരിച്ചു, നടപടി ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ

കൊച്ചി: ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചുവെന്നാണ് വിവരം. ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു

എംപിയുടെ ദില്ലിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് വ്യക്തമാക്കി.

Related Articles

Latest Articles