Sunday, May 12, 2024
spot_img

മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയിൽ ! നിയമനം വിദേശകാര്യ സെക്രട്ടറി പദവിയിൽ; പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രി സഭയിൽ വന്‍ അഴിച്ചുപണിയുമായി ഋഷി സുനക്

മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയില്‍. വിദേശകാര്യ സെക്രട്ടറി പദവിയിലാണ് നിയമനം. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രി സഭയിൽ വന്‍ അഴിച്ചുപണിയാണ് സുനക് നടത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് സുവെല്ല ബ്രാവര്‍മാനെ മാറ്റിയതിന് പിന്നാലെയാണ് കാമറൂണിന്റെ മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശനം. സുവെല്ലയ്ക്ക് പകരം ആഭ്യന്തരസെക്രട്ടറി ജയിംസ് ക്ലെവര്‍ലിയെ ആഭ്യന്തരമന്ത്രിയായി സുനക് നിയോഗിച്ചു. ക്ലെവര്‍ലിയ്ക്ക് പകരമാണ് കാമറൂണ്‍ ആഭ്യന്തര വകുപ്പിലെത്തുന്നത്.

ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പ്രതികൂലമായതിനെ തുടര്‍ന്നാണ് 2016ല്‍ കാമറൂണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ബ്രിട്ടന്‍ അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരാവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് കഴിഞ്ഞ ഏഴ് കൊല്ലമായി താന്‍ പുറത്തായിരുന്നുവെന്നും തന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് സുനകിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാമറൂണ്‍ പ്രതികരിച്ചു.

Related Articles

Latest Articles