Wednesday, December 24, 2025

കോവിഡ് നിയന്ത്രണം; ഫോർട്ട് കൊച്ചിയിൽ കാർണിവൽ പേരിന് മാത്രം; ഇത്തവണയും പപ്പാഞ്ഞിയെ കത്തിക്കില്ല

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോർട്ട് കൊച്ചി (Fort Kochi) കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ.

പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല.മാത്രമല്ല കാർണിവൽ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രമേ നടത്തൂ.

അതേസമയം നേരത്തെ പുതുവത്സരത്തിന് (Newyear) കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തുമായിരുന്നു. മാത്രമല്ല ജനലക്ഷങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇവിടെ തടിച്ച് കൂടുന്നത്.

fort kochi pappanji burning

Related Articles

Latest Articles