ഉത്തർപ്രദേശ്: മിഠായി കഴിച്ച നാലുകുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കുശീനഗറിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളാണ് മരണപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവം ബുധനാഴ്‌ച രാവിലെ ആയിരുന്നു അരങ്ങേറിയത്. മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളാണ്.
മരണപ്പെട്ട കുട്ടികളിൽ ഒരാളുടെ വീടിനുമുന്നിലായിരുന്നു മിഠായിയും ഒപ്പം പണവും വെച്ചിരുന്നത്.
ആരാണ് മിഠായിയും പണവും കൊണ്ടുവെച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. മിഠായി കണ്ട കുട്ടികളിലൊരാൾ അവ വേഗമെടുത്ത് കഴിക്കുകയും അടുത്ത വീട്ടിലെ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു .
മിഠായി കഴിച്ചതിന് പിന്നാലെ തന്നെ നാല് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ നാലുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടികളെല്ലാം ദളിത് കുടുംബത്തിലുള്ളതാണ്.
മരണകാരണം ഇതുവരെയും കണ്ടെത്തിയില്ല. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കേസിൽ ദുർമന്ത്രവാദത്തിന് പങ്കുണ്ടെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…