Tamil Nadu removes Kovid restrictions
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ പുത്തൻ നിർദേശങ്ങളുമായി കേന്ദ്രം. ഇനി മുതല്‍ മാസ്‌ക് പൊതുഇടങ്ങളിൽ ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല(Mask Not Compulsory Centre revokes Disaster Management Act provisions). കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തുവിട്ടത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾ ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്‌ക്കും കേസ് എടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല്യ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. 2020ലാണ് മാസ്‌കും ആള്‍ക്കൂട്ട നിയന്ത്രണവും ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്തരവിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കുകയായിരുന്നു.
അതേസമയം ഈ നിയമം നീട്ടുകയോ പുതുക്കുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറയുന്നു. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ ഇളവ് വരുന്നത്. എന്നാൽ മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…