കൊല്ലം: കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാല് തൊഴിലാളികൾ മരിച്ചു. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഓടെയാണ് ദാരുണമായ അപകടം നടന്നത്. കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.
കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു. ശിവപ്രസാദ് എന്ന വാവ ,സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് മരണപ്പെട്ടത്.കിണറിനുള്ളിലെ ഓക്സിജന്റെ അഭാവം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥനും കരക്കെത്തിയ ശേഷം കുഴഞ്ഞുവീണു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

