Sunday, May 19, 2024
spot_img

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ, കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles