Tuesday, September 22, 2026

നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ദില്ലി പോലീസ് ; യുഎപിഎ നിയമപ്രകാരം ആണ് അറസ്റ്റ്

ദില്ലി : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായ നടപടി തുടരുന്നതിനിടെ, 4 പിഎഫ്‌ഐ പ്രവര്‍ത്തകരെകൂടി ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുഎപിഎ
നിയമപ്രകാരം ഷഹീന്‍ ബാഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

‘നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നാലു പ്രവര്‍ത്തകരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തു. ഷഹീന്‍ ബാഗ് പോലീസ് സ്റ്റേഷനിലെ യുഎപിഎ നിയമപ്രകാരം പോലീസ് പിഎഫ്‌ഐക്കെതിരെ കേസെടുത്തു,’ അറസ്റ്റുകള്‍ സ്ഥിരീകരിച്ചുകൊണ്ട് ദില്ലി പോലീസ് പറഞ്ഞു. സര്‍ക്കാര്‍ പിഎഫ്ഐ നിരോധിച്ചതിന് ശേഷമുളള ദില്ലി പോലീസിന്റെ ആദ്യത്തെ അറസ്റ്റാണിത്.

കഴിഞ്ഞ ആഴ്ച്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പിഎഫ്ഐക്കും അതിന്റെ അംഗങ്ങള്‍ക്കും എതിരെ രാജ്യവ്യാപക റെയ്ഡ് നടത്തിയത്. 106 ഓളം പിഎഫ്‌ഐ നേതാക്കളെയും പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ പിഎഫ്‌ഐക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles