Monday, May 20, 2024
spot_img

വീണ്ടും ലഹരി വേട്ട; വട്ടോളിയിൽ കാറില്‍ മയക്കുമരുന്ന് കടത്തവെ നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. ബാലുശ്ശേരി വട്ടോളിയിലാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. തുരുത്ത്യാട് ഫുഹാദ് സെനീൻ , പനായി റാഷിദ് പിടി, കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽനിന്നും 0.2 ഗ്രാം എം.ഡി.എം.എ. യും 5.8 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും കഞ്ചാവുമായി യുവാവ് പിടിലായിരുന്നു. അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പൊലീസിന്‍റെ പിടിയിലാത്.

Related Articles

Latest Articles