വൈത്തിരി: വയനാട് (Wayanad) വൈത്തിരിയിൽ ഹോംസ്റ്റേയിൽ നടത്തിയ പരിശോദനയിൽ മയക്കുമരുന്ന് പിടികൂടി. പഴയ വൈത്തിരി ചാരിറ്റിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഹോംസ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു .
വൈത്തിരി പന്ത്രണ്ടാം ബ്രിഡ്ജ് കരുമങ്കന്‍ പ്രജോഷ് വര്‍ഗ്ഗീസ് (37), വൈത്തിരി ചാരിറ്റി ചിറക്കല്‍ ഷഫീഖ് (26), കോഴിക്കോട് പന്നിയങ്കര പുളിക്കല്‍ പാടം സി.പി ഹൗസില്‍ സി.പി റഷീദ്(34), കോഴിക്കോട് കല്ലായി രാമന്‍കുളങ്ങര ആര്‍.കെ ഹൗസില്‍ ആര്‍.കെ ജംഷീര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് വില്‍പനയ്ക്ക് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി.

