ദില്ലി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഒമ്പതു സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂര്‍ത്തിയാകും.
മഹാരാഷ്ട്രയില്‍ 17, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 13, പശ്ചിമബംഗാളില്‍ എട്ട്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ ആറ്, ബീഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ മൂന്ന്, ജമ്മു കശ്മീരില്‍ ഒന്ന് എന്നിങ്ങനെയാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്ന വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം.
നാലാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കഴിഞ്ഞ ഘട്ടങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് പശ്ചിമ ബംഗാളില്‍ ഇത്തവണ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

