Tuesday, June 18, 2024
spot_img

ഒമിക്രോണിനു പിന്നാലെ ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ആശങ്കയിൽ ലോകം

പാരിസ്: ഒമിക്രോൺ വകഭേദം ലോകത്ത് വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ (France) കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്‌യു (ബി. 1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വാക്സിനുകളെ അതിജീവിക്കാൻ പുതിയ വൈറസിനു ശേഷിയുണ്ടെന്നു സംശയിക്കുന്നതായും വിദഗ്ധര്‍ അറിയിച്ചു. പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വ്യക്തമാവുന്നത്. പുതിയ വകഭേദത്തിനു കൊവിഡ് 19 പരത്തുന്ന ആൽഫ വകഭേദത്തെ അപേക്ഷിച്ച് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Latest Articles