Thursday, January 8, 2026

വ്യാജ ഐ ഫോൺ വിറ്റ് തട്ടിപ്പ്;തലസ്ഥാനത്ത് നാല് കടകൾക്കെതിരെ കേസ്

തിരുവനന്തപുരം: വ്യാജ ഐ ഫോൺ വിറ്റ് തട്ടിപ്പ് നടത്തിയ തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെ കേസ്.
ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് ഫോർട്ട് പോലീസ് കേസെടുത്തത്.വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്.

ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പോലീസിന് പരാതി നൽകിയത്. തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ, ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി, നാലുമുക്കിലെ തിരുപ്പതി മൊബൈൽസ്, നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.

Related Articles

Latest Articles