General

സൈനിക വേഷത്തിൽ തട്ടിപ്പ്;33-കാരിയിൽ നിന്ന് 3.65 ലക്ഷം രൂപ തട്ടിയെടുത്ത മൂവർ സംഘം പിടിയിൽ

മുംബൈ:സൈനികനാണെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്.യുവതിയുടെ പക്കൽ നിന്നും 3.65 ലക്ഷം രൂപ തട്ടിയെടുത്തു.ആർമി യൂണിഫോം ധരിച്ച് വീഡിയോ കോളിലെത്തി സൈനികനാണെന്ന് ബോധ്യപ്പെടുത്തിയായിരുന്നു തട്ടിപ്പുകാരൻ ഇരയുടെ പക്കൽ നിന്നും പണം കവർന്നത്.റിയൽ എസ്റ്റേറ്റ്,ടൂർസ് ആന്റ് ട്രാവൽസ് ബിസിനസ് നടത്തിപ്പുകാരിയാണ് തട്ടിപ്പിന് ഇരയായത്. കേസിൽ ലക്ഷ്മി നാരായൺ, പ്രതാപ് യാദവ്, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതു .

ഹൗസിംഗ് പോർട്ടൽ വഴി വീട് വാടകയ്‌ക്ക് നൽകാനുണ്ടെന്ന് 33-കാരിയായ യുവതി പരസ്യം നൽകിയിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ ഇരയെ വലയിൽ വീഴ്‌ത്തിയത്. ട്രാൻസ്ഫർ പോസ്റ്റിംഗ് കാരണം അടിയന്തരമായി സ്ഥലം മാറണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും അതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ താൽപര്യമുണ്ടെന്നും യുവതിയെ അറിയിച്ചു. ഫ്‌ളാറ്റ് കാണാതെ തന്നെ വാടകതുകയും സമ്മതിച്ചു.

തുടർന്ന് പണം അയക്കാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ നിയമം അനുസരിച്ച് പണം നേരിട്ട് അക്കൗണ്ടിലേക്ക് അയക്കാൻ കഴിയില്ലെന്നും കൃത്യമായ നടപടികളിലൂടെ പണം കൈമാറ്റം ചെയ്യാൻ കഴിയുകയുള്ളൂവെന്നും യുവതിയെ ബോദ്ധ്യപ്പെടുത്തി. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി യഥാർത്ഥ ഫോട്ടോകൾ പങ്കുവെയ്‌ക്കുകയും വീഡിയോ കോളിൽ ബന്ധപ്പെടുകയും ചെയ്തു. സൈനിക വേഷത്തിലാണ് തട്ടിപ്പ് സംഘം പ്രത്യക്ഷപ്പെട്ടത്. സ്വയം സൈനികനാണെന്ന് പരിചയപ്പെടുത്തിയ ലക്ഷ്മി നാരായണൻ ആധാർ കാർഡ്, ആർമി ഐഡി കാർഡ്, ആർമി കാന്റീൻ കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പിന്നാലെ അയച്ച് കൊടുക്കുകയും ചെയ്തു.

തുടർന്ന് പണം അയക്കാൻ നിർദേശിച്ചു. ഓൺലൈൻ ബാങ്കിംഗ് സംവിധാനം വഴി പണം കൈമാറ്റം ചെയ്യാൻ കഴിയുന്നില്ലെന്നും ആദ്യം താൻ 28,000 കൈമാറിയതായും തട്ടിപ്പുകാരൻ പറഞ്ഞു. തനിക്ക് തിരികെ 56,000 രൂപ ഓൺലൈൻ വഴി നൽകിയാൽ മാത്രമാണ് തനിക്ക് നഷ്ടമായ തുക തിരികെ ലഭിക്കുകയുള്ളുവെന്ന് ലക്ഷ്മി നാരായണൻ പറഞ്ഞു. തുടർന്ന് പണം അയച്ചുനൽകിയതോടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടമാവുകയായിരുന്നു. ഇത്തരം തട്ടിപ്പുകാർ വ്യാപകമാണെന്നും ഓൺലൈൻ ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

2 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

2 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

14 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

14 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

15 hours ago