suhasini-birthday
മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട നായികയാണ് സുഹാസിനി. കഴിഞ്ഞ ദിവസം സുഹാസിനിയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ. 80കളിൽ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ നായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച് ആരാധകരുടെ മനം കവർന്ന നായികയ്ക്ക് നിരവധിപേരാണ് ആശംസകൾ അറിയിച്ചത്.
എന്നാൽ പിറന്നാൾ ദിനത്തിൽ ഖുശ്ബു, സുമലത, ലിസി, പൂർണിമ ഭാഗ്യരാജ്, ശോഭന, പ്രഭു, കമൽഹാസൻ തുടങ്ങിയ താരങ്ങൾ ഒന്നിച്ചെത്തിയതോടെ എൺപതുകളിലെ താരങ്ങളുടെ ഒത്തുചേരൽ കൂടിയായിരിക്കുകയാണ് പിറന്നാൾ വിരുന്ന്. നടിയും സുഹാസിനിയുടെ അടുത്ത കൂട്ടുകാരിയുമായ പൂർണിമ ഭാഗ്യരാജാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ സുഹാസിനി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. അച്ഛൻ ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചും താരം എത്തി. ‘വികാരനിർഭരമായ ഈ ചിത്രം ഷെയർ ചെയ്യാതെയെങ്ങനെ?’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനുമായുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവും സൂപ്പർ ഹിറ്റുകളുടെ സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ് ടാക്കീസ്’ എന്ന നിർമ്മാണക്കമ്പനി നടത്തിവരുകയാണ് സുഹാസിനി. നായികയും, സംവിധായകയുമാണ് താരം. മണിരത്നത്തിന്റെ നിരവധി ചിത്രങ്ങളിൽ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സുഹാസിനി സഹകരിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…