കാര്‍ഷിക മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാം. പൂനെ എംഎസിഎസ്-എആര്‍ഐ സെന്റിയന്റ് ലാബിലെ ശാസ്ത്രജ്ഞരാണ് പുതിയ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്. സെല്ലുലോസും ഹെമിസെല്ലുലോസും അടങ്ങിയ നെല്ല്,ഗോതമ്പ്,ചോളം എന്നിവയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഹൈഡ്രജന്‍ ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ബിഎവികള്‍ക്കൊപ്പം ഒരു സമാന്തര സാങ്കേതിക വിദ്യ കൂടിയാകും ഇത്. പുതിയ സാങ്കേതിക വിദ്യ വാണിജ്യ വാഹനങ്ങള്‍ക്ക് അനുയോജ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഉപയോഗശൂന്യമായ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഊര്‍ജ്ജ സ്വയംപര്യാപ്തതക്കാണ് സഹായിക്കുക. ഉപയോഗ ശൂന്യമായ 200 ദശലക്ഷം ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങളാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവ പരമാവധി കത്തിച്ചു നശിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത് ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കുന്നത് വഴി ഗതാഗത മേഖലക്ക് ഗുണം ചെയ്യും. കാരണം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സങ്കീര്‍ണത ഇല്ലെന്നതാണ് ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങളുടെ പ്രത്യേകത. ലോകം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ തേടുന്ന സാഹചര്യത്തിലുള്ള ഈ കണ്ടുപിടുത്തം ഊര്‍ജ്ജ മേഖലയ്ക്ക് ഉണര്‍വേകുമെന്നും അഭിപ്രായമുയരുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…