Monday, April 29, 2024
spot_img

ഏപ്രിൽ ഒന്നുമുതൽ ഭൂമിയുടെ ന്യായവില വർദ്ധിക്കും ഭൂമി രജിസ്ട്രേഷനുകൾ പെട്ടെന്ന് തീർക്കാൻ മത്സരിച്ച് ഇടപാടുകാർ ! ഈ മാസം ലഭിച്ചത് 500 കോടിയിലധികം രൂപ

തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷനുകൾ കുത്തനെ ഉയർന്നു. ഭൂമി രജിസ്ട്രേഷനിലൂടെ 500 കോടി രൂപയിലധികം രൂപയാണ് ഈ മാസം ഇത് വരെ സർക്കാർ ഖജനാവിൽ എത്തിയത്. ബജറ്റിൽ പ്രഖ്യാപിച്ച ന്യായവിലയിലെ വർദ്ധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് ഭൂമി ഇടപാടുകൾ വർധിച്ചത്.

ഭൂമിയുടെ ന്യായവില 20 ശതമാനമായി വർധിപ്പിക്കാനാണ് ബജറ്റിലെ നിർദേശം. ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും മുദ്രവില അഞ്ചിൽ നിന്ന് 7 ശതമാനവും ആക്കിയിട്ടുണ്ട്. കൂട്ടിയ നികുതി നിരക്ക് നിലവിൽ വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഭൂമി രജിസ്ട്രേഷന് വൻ തിരക്കാണ് അനുഭവപ്പെടുന്നത് .

ജനുവരി മാസം രജിസ്ട്രേഷനിലൂടെ സമാഹരിച്ചത് 441.99 കോടി രൂപയാണ്. എന്നാൽ മാസം ഇതുവരെ ഇത് 500 കോടി കടന്നു. ആകെ രജിസ്ട്രേഷൻ 89,000 ത്തിന് മുകളിലെത്തി. ഈ മാസത്തെ വരുമാനം 600 കോടി രൂപയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .

കഴിഞ്ഞ വർഷം ന്യായവില 10 ശതമാനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ മാർച്ചിൽ 600 കോടി രൂപയാണ് ഭൂമി രജിസ്ട്രേഷനിലൂടെ ലഭിച്ചത്.

Related Articles

Latest Articles