Sunday, May 19, 2024
spot_img

കാഞ്ഞങ്ങാട്ട് നടുറോഡിൽ യുവതിയ്ക്കു നേരെ പഴക്കച്ചവടക്കാരന്റെ നഗ്നതാപ്രദർശനം: പ്രതി അര്‍ഷാദ് പിടിയിൽ

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് യുവതിയ്ക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പഴക്കച്ചവടക്കാരൻ പിടിയിലായി .കൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ ശേഷം നടന്നുപോകവെയാണ് പഴക്കച്ചവടക്കാരനായ അർഷാദ് തന്റെ വണ്ടിയുടെ ഡോര്‍ തുറന്നു യുവതിയുടെ നേരെ നഗ്നത പ്രദര്‍ശനം നടത്തിയത്. ഗുഡ്സ് ഓട്ടോയിലാണ് ഇയാള്‍ പഴക്കച്ചവടം നടത്തുന്നത്.സംഭവ ശേഷം ഉടന്‍ തന്നെ ഇയാള്‍ വണ്ടിയുമായി ഇവിടെ നിന്നു കടന്നുകളയുകയും ചെയ്തു. എന്നാൽ യുവതി അര്‍ഷാദിന്റെ വണ്ടിയുടെ നമ്പര്‍ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്കൂള്‍ കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയതിനായിരുന്നു നേരത്തെ പോക്സോ വകുപ്പ് ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം നേടി ഇറങ്ങിയ പ്രതി നഗരത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്നു.

Related Articles

Latest Articles