Facebook thumbs-down hand on a iPhone. Facebook is a social media company owned by Mark Zuckerberg. (Photo by Ted Soqui/Corbis via Getty Images)
വാഷിങ്ടന്‍: കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റാചോർച്ച കേസിൽ സമൂഹമാധ്യമമായ ഫേസ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34280 കോടി രൂപ) പിഴ. ഫേസ്ബുക്കിലെ സ്വകാര്യതാ ലംഘനം സംബന്ധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കമ്പനി പിഴയടയ്ക്കണമെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ഉത്തരവിറക്കിയത്
50 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണു ഫേസ്ബുക്കിന് കനത്ത പിഴ ചുമത്തിയത്.
കമ്പനി പിഴയടക്കേണ്ടതുണ്ടോ എന്നറിയാൻ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ റിപ്പബ്ലിക്കൻമാർ പിഴയെ അനുകൂലിക്കുകയും ഡെമോക്രാറ്റുകൾ എതിർക്കുകയും ചെയ്തു. രണ്ട് ഡെമോക്രാറ്റുകൾ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻസ് പിന്തുണച്ചെന്നാണു വിവരം. പിഴ കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ടെന്നാണു സൂചന.
അതേസമയം പിഴ വളരെ കുറഞ്ഞുപോയെന്ന് ചില ഡെമോക്രാറ്റ് ജനപ്രതിനിധികൾ ആരോപിച്ചു. പിഴത്തുക ഫെയ്സ്ബുക്കിന്റെ വാർഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനെപ്പറ്റി ഫേസ്ബുക്കിന് തിരിച്ചറിവ് തോന്നിക്കാൻ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കും ഫെഡറല്‍ ട്രേഡ് കമ്മീഷനും ഇതുവരെ വാര്‍ത്തയെകുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് 50 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരം കൈമാറി എന്ന പരാതിയെ തുടര്‍ന്ന് 2018 ലാണ് അമേരിക്കൻ സ്വതന്ത്ര ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കുമെന്ന് 2012 ല്‍ തന്നെ ഫെയ്സ്ബുക് എഫ്‌ടിസിക്ക് ഉറപ്പു നല്‍കിയിരുന്നു. അത് ലംഘിക്കപ്പെട്ടോയെന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്.
5 ബില്യൺ ഡോളർ (34,300 കോടി രൂപ) പിഴ എന്നത് ഒരു ടെക്നോളജി കമ്പനിക്കെതിരെ ഫെഡറല്‍ ട്രേഡ് കമ്മീഷൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ്. സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്പനിക്കെതിരേ ചുമത്തുന്ന ഏറ്റവും വലിയ പിഴയുമാണിത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…