Thursday, December 25, 2025

സംസ്ഥാനത്ത് തരംഗമായ ഫുള്‍ജാര്‍ സോഡയെ കടിഞ്ഞാണിടാനൊരുങ്ങി നഗരസഭ

കോഴിക്കോട്: നുരഞ്ഞുപൊന്തുന്ന ഫുള്‍ജാര്‍ സോഡയുടെ പിന്നാലെയാണ് കേരളത്തിലെ യുവത്വം. എന്നാൽ സംസ്ഥാനത്ത് തരംഗമായ ഫുള്‍ജാര്‍ സോഡയെ കടിഞ്ഞാണിടാനൊരുങ്ങുകയാണ് കോഴിക്കോട് നഗരസഭ. ആരോഗ്യകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടിയ്‌ക്കൊനൊരുങ്ങുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍ മുന്നറിയിപ്പ് നല്‍കി.

കടപ്പുറത്തും നഗരത്തിലെ മറ്റിടങ്ങളിലും ഉള്ള പെട്ടിക്കടകളില്‍ ഗുണനിലവാരം കുറഞ്ഞ ഐസുകളാണ് ഉപയോഗിക്കുന്നത്. മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസാണ് സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വിഭവങ്ങളാക്കി ആളുകള്‍ക്ക് നല്‍കുന്നത്. ഇതിനെതിരെയും കര്‍ശന നടപടിയെടുക്കും.

Related Articles

Latest Articles