Saturday, December 20, 2025

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട്, കരാറുകാരന്‍ തെറ്റായി കൈകാര്യം ചെയ്തു; അന്നമ്മയുടെ വീടെന്ന സ്വപ്നം ഇഴഞ്ഞു നീങ്ങിയത് അഞ്ച് വർഷം! ഒടുവിൽ ജന്മനാട്ടിൽ വീട് നിർമ്മിച്ച് നൽകി ഉണ്ണി മുകുന്ദനും എല്‍വിഎം ഹോംസും

വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട്, കരാറുകാരന്‍ തെറ്റായി കൈകാര്യം ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ 5 വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങുകയായിരുന്ന കുതിരാനിലെ അന്നമ്മ എന്ന വയോധികയുടെ വീട് എന്ന സ്വപ്നം നാളെ സഫലമാകും. ഉണ്ണി മുകുന്ദനും എല്‍വിഎം ഹോംസും ചേര്‍ന്നാണ് അന്നമ്മയ്ക്ക് പുതിയ വീട് നിർമ്മിച്ച് നല്‍കുന്നത്. വീടിന്റെ താക്കോല്‍ ദാനം നാളെ ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിക്കും.

പത്ര മാദ്ധ്യമങ്ങളിലൂടെയാണ് അന്നമ്മയുടെ ദയനീയാവസ്ഥയെ കുറിച്ച് ഉണ്ണി മുകുന്ദന്‍ അറിഞ്ഞത്. ഇതിനെത്തുടർന്ന് ഉണ്ണി മുകുന്ദനും എല്‍വിഎം ഹോംസും ചേര്‍ന്ന് വീടിന്റെ പണി തീര്‍ത്തു തരാം എന്ന് ഉറപ്പ് നല്‍കുകയും കേവലം 20 ദിവസം കൊണ്ട് അന്നമ്മയുടെ ജന്മനാടായ കുതിരാനിൽ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.

Related Articles

Latest Articles