Monday, December 29, 2025

ജനം ടിവി മാനേജിങ് ഡയറക്ടര്‍ ജി കെ പിള്ള അന്തരിച്ചു

പാലക്കാട്: ജനം ടിവി മാനേജിങ് ഡയറക്ടര്‍ ജി കെ പിള്ള അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. സേവാഭാരതി ജില്ലാ അദ്ധ്യക്ഷനായും, പാലക്കാട് നഗര്‍ സംഘചാലകനായും പ്രവർത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ഒരു മാനേജ്‌മന്റ് വിദഗ്ധനുമാണ്.

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ (കേരളം) ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനിയായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സ്വകാര്യ മേഖലയിലേയ്ക്ക് മാറുകയായിരുന്നു. 47 വർഷകാലത്തോളം മാനുഫാക്ചറിംഗ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. 8 വർഷത്തോളം വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും സിഇഒയായും പ്രവർത്തിച്ചിരുന്നു. വിരമിച്ച ശേഷം അവിടെ ഡയറക്ടറും ഉപദേഷ്ടാവുമായിരിന്നു ജി കെ പിള്ള.

യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവും ആയിരിന്നു. ‘ആത്മനിർഭർ ഭാരത്’ അഭിയാനിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ദേശീയതല ഹോക്കി കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ജനം ടിവി മാനേജിങ് ഡയറക്ടർ ആയിരിന്നു.

Related Articles

Latest Articles