Saturday, December 20, 2025

ശബരിമല പരാമര്‍ശം: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂനെയിലെ പരിപാടി ഉപേക്ഷിച്ച് ജി സുധാകരന്‍ മടങ്ങി

മഹാരാഷ്ട്ര: കവി സമ്മേളനത്തിനായി പൂനെയില്‍ എത്തിയ മന്ത്രി ജി സുധാകരന്‍ ഹിന്ദുസംഘടനകളുടെ പ്രതിഷധം മൂലം പരിപാടിയില്‍ പങ്കെടുക്കാനാകാതെ മടങ്ങി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി എത്തിയത്.

പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനായി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ച് പരിപാടി സ്ഥലത്തേക്ക് കൂട്ടി കൊണ്ടുവന്നെങ്കിലും പ്രതിഷേധകര്‍ അവിടെ ധര്‍ണ്ണയുമായി രംഗതെത്തുകയായിരുന്നു.

തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്തു നിന്നും പരിപാടി നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റിയെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നത് കണക്കാക്കി പരിപാടി സംഘാടകര്‍ പിന്നീട് റദ്ദാക്കി.

Related Articles

Latest Articles